ആദ്യമായെന്നപോൽ 🥀 ചെറുകഥ ഫുൾ പാർട്ട് അമ്മാവാ ഈ തവണത്തെ പി. എസ്.ഈ ലിസ്റ്റിൽ എന്റെ പേരും വന്നിട്ടുണ്ട്. കൂടി പോയാൽ ഒരു വർഷം അതിനുള്ളിൽ എനിക്ക് ജോലി കിട്ടും. അത് വരെ കാത്തിരിക്കാനുള്ള മനസെങ്കിലും അമ്മാവൻ കാണിക്കണം. വൈഗയെ എനിക്ക് ഇഷ്ടമാ, അവൾക്ക് എന്നേയും. അവളെ എനിക്ക് തന്നൂടെ? നന്ദന്റെ അപേക്ഷ നിറഞ്ഞ സ്വരത്തെ പാടെ പുച്ഛിച്ചു തള്ളി കൊണ്ട് മാധവൻ മുറ്റത്ത് നിൽക്കുന്ന അവന് നേരെ നീട്ടി തുപ്പി. " തുഫ്ഫ്..!" നിനക്ക് അറക്കലെ മാധവന്റെ മോളെ തന്നെ വേണം അല്ലേ? എന്റെ ക്ടാവിനെ ചോദിക്കാൻ എന്ത് യോഗ്യതയാടാ നാറി നിനക്കുള്ളത്? സ്വന്തമെന്ന് പറയാൻ തളർവാതം പിടിച