എന്റെ ചെറുപ്പകാലത് സംഭവിച്ച ഒരു കുഞ്ഞു രസകരമായ അനുഭവമുണ്ട്. നാലാംക്ലസ്സിലോ മറ്റോ ആണെന്ന് തോന്നുന്നു. എന്റെ ഡാഡിക്ക് ഒരു ഹെർകുലീസ് സൈക്കിൾ ഉണ്ടാരുന്നു. ദിവസവും ആള് ജോലിക്കു പോകുന്നത് അതിലാണ്. വൈകുന്നേരം ഞങ്ങളുടെ പണി അത് നല്ലോണം കഴുകി തുടച്ച് വൃത്തിയായി വയ്ക്കുക ആണ്. ഞാനും ജ്യേഷ്ഠനും അത് മാറി മാറി ചെയ്യാറുണ്ട്. കൂടുതലും അത് ഞാൻ തന്നെയാണ് ചെയ്യാറ്. അങ്ങിനെ ഒരു ദിവസം സൈക്കിൾ ഒക്കെ കഴുകി തുടച്ചു വൃത്തിയാക്കി, അകത്തു കയറ്റി വച്ചു. വീട്ടിൽ എല്ലാവരും അന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരിക്കുകയാണ്. ഞാൻ ആണേൽ സൈക്കിൾ സ്റ്റാൻഡിൽ വച്ചു ചവുട്ടിയുംമറ്റും കളിച്