എന്നെന്നും നിൻചാരെ ✍️ 🔥 അഗ്നി 🔥 ഭാഗം : 6 ഒരുപക്ഷെ തനിക്കു ഈ വീടൊരു ഇടക്കാല ആശ്വാസം മാത്രമായിരിക്കും... ഇവിടെ നിന്നൊരു മടക്കവും അനിവാര്യമാണ്... പലചിന്തകളിൽ നിന്നുകൊണ്ടവൾ പടികൾ കയറി... ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും പാറു നന്നേ ക്ഷീണിച്ചിരുന്നു... അടിവയറ്റിൽ കൊളുത്തിപിടിക്കുന്ന പോലെ തോന്നി അവൾക്ക്, തുടർച്ചയായുള്ള യാത്രയും... ഒരുപാട് നേരത്തെ നിൽപ്പും കാലുകൾക്കും കടച്ചിൽ അനുഭവപെട്ടു... അല്പനേരം കിടക്കണം എന്ന് തോന്നി... ആശ്രയത്തിനായി അവൾ അമ്മയെ നോക്കി... പക്ഷെ അവർ വീടിന്റെ മു