വാസു മാമേ...... ഒന്നിങ്ങട് വന്നുഡോ. നേരം എത്ര ആയി എന്നറിയോ? എന്റെ പാറു കുട്ടിയെ ഞാൻ ഇതാ വരുന്നു. എന്റെ മോളെ എന്താണാവോ ഇങ്ങനെ കിടന്നു കയറു പൊട്ടിക്കുന്നെ. ശിവ അവിടെ വന്നു നമ്മളെ കാണാതെ വിഷമിക്കുന്നുണ്ട്ടാകും. അതാ ഞാൻ പാറു പറഞ്ഞു. അതിനു സമയം ആകുന്നെ ഉള്ളു കുട്ടിയെ. അവർക്ക് ശിവയെ കാണാനുള്ള കൊതി കൊണ്ടാവും. ഒത്തിരി ആയില്ലേ മോളെ എല്ലാവരും ഒന്ന് കണ്ടിട്ട്. കൈ സാരി തലപ്പിൽ തുടച്ചു കൊണ്ടു ലക്ഷ്മി പുറത്തേക്ക് വന്നു. അയാൾ ചിരിച്ചു കൊണ്ടു കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. പുറകെ രണ്ടാളും ഓടിക്കേറി. ആരാണെന്നല്ലേ. ഇതാണ് നമ്മുടെ പാറു എന്ന പാർവതി ഉം ഈച്ചു എന്ന ഗ്