നിഴൽപോലെ 🌺1 ആദി എന്തു ഉറക്കവാട ഇത് എണീക്കു.... ഇനി ഞാൻ വെള്ളംകോരി ഒഴിക്കുട്ടോ. വേണ്ടങ്കിൽ എണീറ്റോ... "ന്താ ഓപ്പേ ഇത്.. വല്ലപ്പോഴും അല്ലേ ഇങ്ങനെ പറ്റാറുള്ളു . ഓപ്പ പറയുന്നത് കേട്ടാൽ തോന്നും എന്നും ഞാൻ മൂട്ടില് വെയിലടിച്ചിട്ടാണ് എണീക്കുന്നെന്ന്.. ഞാൻ കുറച്ചൂടെ ഒന്ന് കിടന്നോട്ടെ പ്ലീസ് ഓപ്പേ ... കുറച്ചൂടെയോ .... മണി പതിനൊന്നായി ആദി ഒന്ന് എണീക്കു ചെക്കാ.. അമ്മ നിന്നെ വിളിക്കുന്നുണ്ട്. വൈകിട്ട് അമ്പലത്തിൽ പോകുന്ന കാര്യം പറയാനാകും... ഓഹ്ഹ്... മറന്നു. നാളെ ന്റെ പിറന്നാൾ അല്ലേ.. വഴിപാട് ചീട്ടാക്കുന്ന കാര്യം പറഞ്ഞിരുന്നു. വൈകിട്ട് പോകാം..