Big Day ചാനലിന്റെ ഏറ്റവും പോപ്പുലർ റിയാലിറ്റി ഷോ ആയ Best Couple forever, ഈ ആഴ്ച്ച അതിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കുകയാണ്. അവസാന റൗണ്ടിൽ നാല് ദമ്പതികളാണ് മാറ്റുരക്കുന്നത്. പ്രോഗ്രാം ഡിസൈനർ അരുൺ മേനോൻ , തികച്ചും വ്യത്യസ്തമായ , അതേസമയം വളരെ ചലഞ്ചിങ് ആയ ഒരു റൗണ്ട് , പ്രധാനപ്പെട്ട മൂന്ന് പേരടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റിയുടെ മുമ്പാകെ വച്ചു.വളരെ എസ്ക്ലൂസീവായ ഈ റൗണ്ട് ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞാൽ ഒരുപക്ഷേ, അഭിനന്ദനങ്ങൾക്കുമപ്പുറം, റിയാലിറ്റി ഷോകളിലെ ഏറ്റവും വലിയ ഒരു വിവാദത്തിനോ, വലിയ വിമർശനങ്ങൾക്കോ, ഒരു ജനവിചാരണയ്ക്ക് തന്നെയോ ഇത് വഴിവച്ചേക്കാം എന്ന് ഈ മൂവരും കരുതുന്