"part _38 ഹായ്.ഇതിനു മുൻപ് കണ്ടിട്ടില്ലലോ. പുതിയ ആൾ ആണോ" ആ പെൺകുട്ടി എബിയുടെ അരികിൽ വന്ന് ഇരുന്ന് കൊണ്ട് ചോദിച്ചു. "അതെ ഇന്ന് ജോയിൻ ചെയ്യുന്നേ ഉള്ളൂ". "അതെയോ.ok. എൻ്റെ പേര് ജീവന.ഇയാളുടെ നെയിം " അവൾ ചോദിച്ചു. " അമർ. അമർനാഥ് എബ്രഹാം " എബി മറുപടി നൽകി. പിന്നീടുള്ള യാത്രയിലുടനീളം അവൾ എബിയോട് വാതോരാതെ സംസാരിക്കുകയാണ്. ഇതെല്ലാം കണ്ട് കൃതിയുടെ മുഖം ആകെ ദേഷ്യം കൊണ്ട് നിറഞ്ഞിരുന്നു. ബസ് നേരെ ഓഫീസ് കോമ്പോഡിൽ നിർത്തി. ബസിൽ ഉള്ളവർ എല്ലാം ഇറങ്ങി.ഒപ്പം കൃതിയും. പക്ഷേ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ജീവനയോട് സംസാരിച്ചു പ