Aksharathalukal

Aksharathalukal

എന്റച്ചൻ

എന്റച്ചൻ

3.7
209
Others
Summary

നെഞ്ചിലൂറും നെരിപ്പോടിൽകയ്യമർത്തി പിടയുമെന്റച്ഛൻ!വ്യഥയാൽ നീറുമാ മാനസംപുറം കാണാതെ പുഞ്ചിരിച്ചെന്റച്ഛൻ!സൂര്യതേജസായൊരുനാൾജ്വലിച്ചതാണെന്റച്ഛൻ!അച്ഛനേറ്റ വെയിലിൻ തണൽകൊണ്ടു വളർന്ന മക്കൾ.അച്ഛനെന്ന സ്നേഹംഅളക്കാൻ കഴിയാതെയെന്നും,അച്ഛനെയോർത്തോരോ ദിനവും മിഴികൾ നിറയുന്നുണ്ടെപ്പോഴും.ഒരു വാക്ക്പോലും പറയാതെവിടപറഞ്ഞു പോയ്‌,ഹൃദയം വിങ്ങി വിതുമ്പിഅനാഥയായ്‌ എന്റെ ജന്മം!അച്ഛന്മാരെ കണ്ണിൽ കാണുംനേരംഅച്ഛനെയെന്നും സ്മരിക്കും,വിധി! തട്ടിതെറിപ്പിച്ചുതാതനെന്ന കൺകണ്ട ദൈവത്തെ!മറക്കുവാൻ കഴിയുമോഅച്ഛനെന്ന പുണ്യം!ഈ ഉലകിൽ അമ്മയ്ക്കൊപ്പംചേർത്ത്പിടിക്കണം അച്ഛ