കൈതണ്ടയിലെ വാചിലേക്ക് വീണ്ടും വീണ്ടും നോക്കികൊണ്ട് അക്ഷമനായി ഗാർഡനിൽ നടക്കുകയായിരുന്നു ആദിത്യൻ..അവന്റെ ചെയ്തികൾ വീക്ഷിച്ചുകൊണ്ട് പദ്മനാഭൻ ഡോക്ടർ ആദിത്യന്റെ അടുത്തേക്ക് വന്ന് അവിടെയുള്ള ഒരു ബെഞ്ചിൽ വന്നിരുന്നു.. "എടൊ ആദി..താൻ ഇങ്ങനെ വെപ്രാളപ്പെടല്ലെടോ.. വീട്ടിലേക്ക് തന്നെ അല്ലെ പോകുന്നത്..വേറെ എവിടേക്കുമല്ലല്ലോ..താനിവിടെ ഒന്ന് ഇരിക്ക്.." അദ്ദേഹം അവനെ കളിയാക്കി.. "അത്..പിന്നെ.."തെല്ലൊരു ജാള്യതയോടെ ആദിത്യൻ അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ട് ബെഞ്ചിൽ വന്നിരുന്നു.. "എനിക്ക് മനസിലാകുമെടോ..തന്റെ മനസ്സിൽ വീട്ടിലെ ഓരോ അംഗങ്ങളോടും ഉള്ള തന്റെ സ്നേ