Part 3 ✍️Nethra Madhavan ഇന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് ഓഫീസിൽ പോകണ്ടായിരുന്നു....10 മണി വരെ ഉറക്കം പതിവാ.. പക്ഷേ ഇന്നെന്തോ നേരത്തെ തന്നെ എഴുനേറ്റു.. സൺഡേ എല്ലാരും കൂടി ചേർന്ന ഫുഡ് ഉണ്ടാകൽ.. ആദി എണീറ്റില്ല ഞാനും നന്ദുവും അടുക്കളയിൽ കിടന്നു തകർത്തു പണിയാണ്.. അടുക്കള ഇപ്പൊ കണ്ടാൽ പരിതാപകരമാണ് 😖😬.. ഒരു യുദ്ധം കഴിഞ്ഞ എഫക്റ്റിൽ ഞാനും നന്ദുവും കൂടി ചപ്പാപത്തീം കടലേം ഉണ്ടാക്കി.. ഇനി ക്ലീനിങ്.. അത് ഞങ്ങള് ആദിക്കു വേണ്ടി മാറ്റിവച്ചേക്കുവാ.. അവൾ തിളങ്ങട്ടേന്നു.😝.. വരാന്തയിൽ വെറുതെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ ഇരുന്നപ്പോഴാ