Part -23 "എന്തിനാ ദത്താ ഇങ്ങനെ സങ്കടപ്പെടുന്നേ . ഞാനില്ലേ നിന്റെ കൂടെ " വർണ അവനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ദത്തനും അവളെ ഇരു കൈകൾ കൊണ്ട് ചുറ്റി പിടിച്ചു. "അമ്മ ... അമ്മയെ ഒരുപാട് മിസ്സ് ചെയ്യാ. ഞാൻ എല്ലാമാസവും ഒരു ദിവസം തറവാട്ടിലെ ക്ഷേത്രത്തിൽ അമ്മയെ കാണാൻ പോകാറുണ്ട്. അമ്മയോട് സംസാരിക്കും. ആ മടിയിൽ തല വച്ച് കിടക്കും. പക്ഷേ നീ ഇവിടേക്ക് വന്നപ്പോൾ .. നിന്നെ ഇവിടെ തനിച്ചാക്കി പോകാൻ പറ്റാത്തതു കൊണ്ട് ഞാൻ അമ്മയെ കാണാൻ പോകാറില്ല. ഞാൻ ഹോസ്പ്പിറ്റലിലായ കാര്യം അമ്മ അറിഞ്ഞു. പാവം രാവിലെ വിളിച്ച് കുറേ കരഞ്ഞു. " അത് പറയുമ്പോൾ ദത്തന്റെ സ്വരം ഇടറ