എന്നെന്നും നിൻചാരെ ✍️ 🔥 അഗ്നി 🔥 ഭാഗം : 26 (ii) ആ ഇരുളിലൂടെ നടക്കുമ്പോൾ പ്രകാശന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. ചെറിയ പൊട്ടുവെളിച്ചം കാണുന്ന പെങ്ങളുടെ അസ്ഥിത്തറ കാണുന്നേരം നെഞ്ചകം വല്ലാതെ വിങ്ങി... ലക്ഷ്യത്തിൽ എത്തിയപ്പോഴേക്കും തളർച്ച അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. അയ്യാൾ അസ്ഥിത്തറയ്ക്ക് മുന്നിലേക്ക് തളർന്നിരുന്നു.... കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു... കൈപ്പത്തിയെടുത്തു അസ്ഥിത്തറയെ തലോടി... തന്റെ മടിയിൽ കിടക്കാറുള്ള പെങ്ങളുടെ മുടിയിഴകളിൽ തലോടും പോലെ.... &q