അളകസിദ്ധാർത്ഥ ❤️ Part 07 ✍️Dev❤️ അവൾ പതിയെ കുളത്തിനരികിലേക്ക് നടന്നു. ഗാർഡന്റെ ഒരു സൈഡിലായ് ചെറിയൊരു കുളവും അതിന് ചുറ്റും ബെഞ്ചുകളും ഉണ്ട്. അതിലൊന്നിലവൻ ഇരുപ്പുണ്ട്. കയ്യിൽ ഒരു ഗ്ലാസ് വൈനുമായി എവിടേക്കോ നോക്കി. അവൾ അവനരുകിൽ ചെന്ന് നിന്നു. എന്തോ ആലോചിരുന്നവൻ മുഖമുയർത്തി നോക്കി " അവന്റെ കണ്ണുകളൊന്ന് തിളങ്ങിയോ..?? " അവൾ സംശയിച്ചു. " ചിലപ്പോൾ തന്റെ തോന്നലാവാം... " ഉത്തരവും അവൾ തന്നെ കണ്ടെത്തി. പതിയെ അവനരികിലായി അവളും ഇരുന്നു. അവർക്കിടയിൽ എന്നത്തേയും പോലെ മൗനം വന്ന് നിറഞ്ഞു. നാളെ അവരെ കാണാൻ പോകണമല്ലേ..? "