Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 7

അളകസിദ്ധാർത്ഥ ❤️
Part 07
✍️Dev❤️
 
 
അവൾ പതിയെ കുളത്തിനരികിലേക്ക് നടന്നു.
 
ഗാർഡന്റെ  ഒരു സൈഡിലായ് ചെറിയൊരു കുളവും അതിന് ചുറ്റും ബെഞ്ചുകളും ഉണ്ട്.
 
അതിലൊന്നിലവൻ ഇരുപ്പുണ്ട്. കയ്യിൽ ഒരു ഗ്ലാസ്‌ വൈനുമായി എവിടേക്കോ നോക്കി.
 
അവൾ അവനരുകിൽ ചെന്ന് നിന്നു. എന്തോ ആലോചിരുന്നവൻ മുഖമുയർത്തി നോക്കി
 
 
" അവന്റെ കണ്ണുകളൊന്ന് തിളങ്ങിയോ..?? " അവൾ സംശയിച്ചു.
 
" ചിലപ്പോൾ തന്റെ തോന്നലാവാം... " ഉത്തരവും അവൾ തന്നെ കണ്ടെത്തി.
 
പതിയെ അവനരികിലായി അവളും ഇരുന്നു. അവർക്കിടയിൽ എന്നത്തേയും പോലെ മൗനം വന്ന് നിറഞ്ഞു.
 
 
നാളെ അവരെ കാണാൻ പോകണമല്ലേ..? " മൗനം മുറിച്ചുകൊണ്ടവൾ ചോദിച്ചു.
 
മറുപടിയായി അവൻ ആവളെ തലചെരിച്ചൊന്ന് നോക്കി പിന്നെ മൂളി.
 
 
" എന്നത്തേക്കാ തിരിച്ച്..? " 
 
" മറ്റന്നാൾ പോണം.. " പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
 
" ഉം.. " ഇനിയെന്ത് ചോദിക്കണമെന്ന് അറിയാതെ അവൾ മൂളി.
 
അവസാന തുള്ളി വൈനും കുടിച്ചവൻ ഗ്ലാസ്‌ താഴെ വെച്ചു.
 
അവനൊന്ന് കണ്ണുകൾ അടച്ച് തുറന്നു.
 
 
" ഇനിയൊരു കാത്തിരിപ്പ് വേണ്ട... " പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
 
 
" ഏഹ്.. "?? അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.
 
അവൻ ഒരു കാൽ മടക്കി അവൾക്ക് നേരെ ഇരുന്നു.
 
അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഉടക്കി.
 
 
നന്ദയുടെ ഉള്ളിലൊരു പിടച്ചിൽ അനുഭവപ്പെട്ടു.
 
അവനെന്താണ് പറയാൻ പോകുന്നതെന്ന് ഓർത്തവൾ ഉരുകി. ഇനിയൊരു വേദന കൂടി താങ്ങാൻ തനിക്ക് സാധിക്കില്ലെന്ന് അവളുടെ മനസ്സ് അലമുറയിട്ടു.
 
എന്നാൽ അവളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി ആണ് അവൻ പ്രവർത്തിച്ചത്.
 
ഒരു കൈയ്യെടുത്തവൻ അവളുടെ കവിളിൽ വച്ചു.
 
അവന്റെ കൈയ്യിലെ തണുപ്പ് അവളുടെ ശരീരത്തിലൊരു വിറയലുണ്ടാക്കി. അവരെ തലോടി തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
 
അവന്റെ തള്ളവിരൽ അവളുടെ കവിളിൽ തലോടി. അവളവനെ ഉറ്റു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അല്ല, എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസിലായില്ല എന്നതാണ് സത്യം. സ്വപ്നമാണോ എന്ന് പോലും അവൾക്ക് തോന്നി.
 
 
അവന്റെ മുഖം അവളിലേക്ക് അടുത്തു. അവനിൽ നിന്നും ഉള്ള ചുടു നിശ്വാസം അവളുടെ രോമങ്ങളെ എഴുന്നേൽപ്പിച്ചു. അവളുടെ കണ്ണുകളിലേക്ക് അവൻ നോക്കി.
 
അവന്റെ നോട്ടം ഏറ്റുവാങ്ങാൻ കഴിയാത്തത് പോലെ അവൾ കണ്ണുകൾ അടച്ചു.
 
അത് കണ്ട് അവന്റെ ചുണ്ടിലൊരു ചെറുപുഞ്ചിരി മിന്നിമാഞ്ഞു.
 
അവൻ അവളുടെ നെറ്റിയിലേക്ക് കിടക്കുന്ന മുടിയിഴകൾ മാറ്റി അവിടെ ഒന്ന് ചുംബിച്ചു.
 
അവന്റെ ചുണ്ടിന്റെ സ്പർശനം അവളിൽ പിടച്ചിലുണ്ടാക്കി. ആ പിടച്ചില്ലൂടെ അവൾ കണ്ണുകൾ തുറന്നവനെ നോക്കി.
 
അവൻ അവളിൽ നിന്നും വിട്ടുമാറി. നേരെ ഇരുന്നു.
 
അവളുടെ കൈ അവൻ തന്റെ കൈകൾക്ക് ഉള്ളിൽ ഒതുക്കി. തന്റെ തള്ള വിരൽ കൊണ്ടവൻ അവളുടെ കൈ പുറത്ത് തലോടിയവൻ അവളെ നോക്കി ആദ്യമായൊന്ന് പുഞ്ചിരിച്ചു.
 
അവന്റെ കവിളിലെ ഒറ്റ നുണക്കുഴി തെളിഞ്ഞു വന്നു. അവന്റെ കണ്ണുകളിൽ ആദ്യമായി വേറെ എന്തോ വികാരമവൾ കണ്ടു. അവന്റെ കണ്ണുകളും പുഞ്ചിരിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. അവന്റെ ചുണ്ടിലെ പുഞ്ചിരി അവളിലും പുഞ്ചിരി ഉണ്ടാക്കി. അവന്റെ കൈകൾക്ക് മേലെ അവൾ തന്റെ കൈ വച്ചു.
 
 
" ധ്രുവ്.... " പതിയെ അവൾ വിളിച്ചു.
 
 
" ഉം... "
 
" ഇത്... ഇത് സ്വപ്നമല്ലെന്ന് ഞാൻ വിശ്വസിച്ചോട്ടെ. "
 
" ഉം... " ഒരു ചിരിയോടെ അവൻ മൂളി.
 
അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. അതുപോലെ അവളിൽ ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞു.
 
 
" ഇഷ്ടമായിരുന്നോ എന്നെ?? " ആദ്യത്തെ ചോദ്യം അവൾ അവന് നേരെ തൊടുത്തു.
 
അവളുടെ ചോദ്യത്തിലെ ആവേശം അറിഞ്ഞതുപോലെ അവൻ ഒന്ന് പുഞ്ചിരിച്ചു പിന്നെ ആണെന്ന അർഥത്തിൽ മൂളി.
 
 
" എപ്പോ മുതൽ.. " അടുത്ത ചോദ്യം അവൾ ചോദിച്ചു.
 
" നീയെന്നെ കാണുന്നതിന് മുൻപേ... " അവൻ മറുപടി നൽകി.
 
അവന്റെ മറുപടിയിൽ അവൾ കണ്ണ് മിഴിച്ചു.
 
 
" ഏഹ്... "
 
" ഉം.. " അവനൊന്നു മൂളി ഇരുട്ടിലേക്ക് നോക്കി.
 
അവൾ പിന്നെയും എന്തോ ചോദിക്കാൻ ആഞ്ഞപ്പോൾ  ആണ് വലിയ ശബ്ദത്തോടെ അവടെ ഇടി മുഴങ്ങിയത്.
 
അവന്റെ കണ്ണുകളിൽ ഭയം മിന്നി മാഞ്ഞു.
 
അടുത്ത നിമിഷം അവൻ അവളുടെ കൈ പിടിച്ച് അകത്തേക്ക് ഓടി.
 
 
അവൾക്കപ്പോഴും ഇതെല്ലാം സ്വപ്നമായി ആണ് തോന്നിയത്.
 
വരാന്തയിൽ കയറിയവൻ കിതച്ചു.
 
 
അവളുടെ കണ്ണുകൾ എന്നത്തേയും പോലെ അവനിൽ തങ്ങി നിന്നു.
 
 
അവളുടെ കണ്ണുകൾ അവന്റെ കഴുത്തിലെ മുറിപ്പാടില്‍ ചെന്ന് നിന്നു. ഒരു നിമിഷം അവളുടെ കണ്ണിൽ ആ മുറിപ്പാട് കണ്ട നിമിഷങ്ങൾ മിന്നി മാഞ്ഞു.
 
യാന്ത്രികമായി അവളുടെ കൈകൾ അവന്റെ ആ മുറിപ്പാടിൽ ഒന്ന് തൊട്ടു.
 
തന്റെ കഴുത്തിലെ തണുപ്പറിഞ്ഞവൻ അവളെ നോക്കി അവളുടെ കണ്ണിൽ ഒരുപാട് ചോദ്യങ്ങൾ വന്നു നിറഞ്ഞ് നിൽക്കുന്നതവൻ കണ്ടു.
 
 
" ചെറുപ്പത്തിൽ പറ്റിയതാണ്.. " അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
 
 
" അപ്പോൾ നെഞ്ചിലെയോ... " അറിയാതെയവൾ ചോദിച്ചു.
 
 
അത്ഭുതത്തോടെ അവൻ അവളെ നോക്കി.
 
 
" അന്ന് എന്റെ കാലിൽ മൂവ് പുരട്ടി തന്നപ്പോൾ കണ്ടിരുന്നു. "
 
 
" ഉം... അതും ചെറുപ്പത്തിൽ പറ്റിയതാ... " ഒരു നെടുവീർപ്പോടെ അവൻ പറഞ്ഞു.
 
അതുപറയുമ്പോൾ അവന്റെ കണ്ണിൽ ആ പഴയ നിർവികാര ഭാവം വന്ന് നിറയുന്നവൾ കണ്ടു.
 
അവനിൽ നിഗൂഢതകൾ ഏറെയാണെന്ന് അവൾക്ക് തോന്നി. ആരും അറിയാത്ത അല്ലെങ്കിൽ അറിയിക്കാത്ത എന്തൊക്കെയോ രഹസ്യങ്ങൾ അവൻ തന്നിൽ  ഒളിപ്പിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി.
 
വീണ്ടും മൗനം അവർക്കിടയിൽ വന്ന് നിറഞ്ഞു.
 
 
++++++++
 
രാത്രി ഒരുപാട് ആയി പോയി കിടക്കാൻ നോക്ക്.
 
അത്രയും പറഞ്ഞവൻ അകത്തേക്ക് നടന്നു.
 
അത് തന്നിൽ നിന്നും താൻ ചോദിക്കാൻ പോവുന്ന ചോദ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് എനിക്ക് തോന്നി.
 
 
" ഞാൻ അറിയേണ്ടത് ആണെങ്കിൽ എന്നോട് അവൻ പറയും.. " എന്നിൽ അങ്ങനെയൊരു വിശ്വാസം നിറഞ്ഞു.
 
 
അവന് പിറകെ ഞാനും നടന്നു.
 
 
ബാക്കി മൂവരും എപ്പോഴോ കിടന്നിട്ടുണ്ടായിരുന്നു.
 
റൂമിലെത്തി കിടന്നിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒടുവില്‍ എപ്പോഴോ എന്റെ കണ്ണുകളും അടഞ്ഞു പോയി.
 
 
അപ്പോഴും പുറത്ത് മഴ തകർത്ത് പെയ്യുകയായിരുന്നു.
 
 
+++++++++++++++
 
 
എകദേശം  2മണി ആവാറായപ്പോൾ ആദി കണ്ണുകൾ തുറന്നു.
 
അവൻ തന്റെ മുറിയിലേക്ക് പോകാൻ താഴേക്ക് ഇറങ്ങി.
 
ധ്രുവിന്റെ മുറി കടന്നപ്പോൾ അവനു അകത്തു നിന്നെന്തോ പൊട്ടുന്ന ശബ്ദം കേട്ടു.
 
ആദിയൊന്ന് നിന്നു. വാതിൽ ചാരി നിന്നവൻ ചെവിയോർത്തു.
 
" അല്ല തോന്നിയതല്ല എന്തോക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.
 
 
ആദി വാതിലിൽ മുട്ടി.
 
 
" ധ്രുവ്... വാതിൽ തുറക്ക്... എന്താ.. എന്താ പറ്റിയെ.. ധ്രുവ്.. " പരിഭ്രാന്തിയോടെ അവൻ മുട്ടിക്കൊണ്ടിരുന്നു.
 
 
എന്നിട്ടും അകത്തു നിന്നുള്ള ശബ്ദങ്ങൾക്ക് മാറ്റമില്ല. വാതിൽ തുറന്നതേയില്ല.
 
ആദി ധൃതിയിൽ അച്ചായന്റെ മുറിയിലേക്ക് നടന്നു.
 
" അച്ചായാ... ടാ.. അച്ചു... ഡാ... " ആദി അവരെ തട്ടി വിളിച്ചു.
 
ആദിയുടെ വിളിയിൽ അച്ചു കണ്ണുകൾ വലിച്ചു തുറന്നു.
 
" എന്താടാ... " ഉറക്കത്തിനിടയിൽ വിളിച്ചെണീപ്പിച്ച ദേഷ്യത്തിൽ അവൻ ചോദിച്ചു.
 
" ടാ.. ധ്രുവിന്റെ റൂമിൽ നിന്ന് എന്തോ ശബ്ദം കേൾക്കുന്നു. ഞാൻ വിളിച്ചിട്ട് തുറക്കുന്നില്ല. "
 
ആദിയത് പറഞ്ഞതും അച്ചു ചാടി എണീറ്റു ഓടി.
 
" ധ്രുവ്.. വാതിൽ തുറക്ക്... ധ്രുവ്... " അച്ചു വാതിലിൽ തട്ടി വിളിച്ചു.
 
" പ്ലീസ് ഓപ്പൺ ദി ഡോർ ധ്രുവ്..."  അച്ചു തട്ടി വിളിച്ചു. കൂടെ ആദിയും വാതിൽ തട്ടാൻ തുടങ്ങി.
 
മുട്ടുന്ന ശബ്ദം കേട്ട് അച്ചായനും നന്ദുവും എണീറ്റു.
 
കണ്ണുതിരുമ്മി അവൾ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി.
 
ധ്രുവിന്റെ വാതിലിന് മുന്നിൽ ആദിയും അച്ചുവും നിൽക്കുന്നത് കണ്ടവൾ സംശയത്തോടെ അങ്ങോട്ട് ചെന്നു.
 
" എന്താ... ഏഹ്... "
 
" ഡീ അവൻ വാതിൽ തുറക്കുന്നില്ല... അകത്തു നിന്നു എന്തോ ശബ്ദം കേൾക്കുന്നുണ്ട്. "
 
" ഏഹ്... " അവൾ പകച്ചു പോയി.
 
 " ധ്രുവ്... വാതിൽ തുറക്ക് ഞാൻ ആണ് നന്ദ... ധ്രുവ്... " അവൾ വാതിലിൽ തട്ടി വിളിച്ചു.
 
അവളുടെ ശബ്ദം കേട്ടതും അകത്തു നിന്നുള്ള ശബ്ദം നിന്നു.
 
 കാറ്റുപോലെ വാതിൽ തുറന്നു.
 
തുറന്ന ധ്രുവിന്റെ കോലം കണ്ട് എല്ലാരും പകച്ചു പോയി.
 
ആദി അവന്റെ പുറകിലെ തറയിലേക്ക് നോക്കി.
 
 കണ്ണാടി മുതൽ ഫ്ലവർ വെസ് വരെ പൊട്ടിച്ചിരിക്കുന്നു.
 
 
അവന്റെ കണ്ണുകൾ കരഞ്ഞതുപോലെ ചുവന്നിരിക്കുന്നു. ഇതിനു മുൻപേ അവനെ ഇങ്ങനെ കണ്ടിട്ടില്ല.
 
+++++++++
 
 
ധ്രുവ് ഒരു നിമിഷം അവളെ നോക്കി നിന്നു. പിന്നെ വലിഞ്ഞു മുറുക്കി അവളെ കെട്ടിപ്പിടിച്ചു.
 
 
 വല്ലാതെ അവൻ വിറക്കുന്നുണ്ടായിരുന്നു. പതിയെ അവൾ അവന്റെ പുറത്ത് തലോടി.
 
അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.  എന്താണ് കാര്യമെന്ന് അറിയാതെ അവളുടെ മനസ് നീറി.
 
പതിയെ അവന്റെ പിടുത്തം അയയുന്നതവൾ അറിഞ്ഞു.
 
അവളുടെ തോളിൽ നിന്നവൻ താഴേക്ക് മയങ്ങി വീഴാൻ ആഞ്ഞു.
 
എന്നാൽ അതിനു മുൻപേ മറ്റു മൂവരും കൂടി അവനെ താങ്ങിപ്പിടിച്ചിരുന്നു.
 
 
അവന്റെ മുറി ആകെ വൃത്തികേടായിരിക്കുന്നു.
 
അതുകൊണ്ട് അവനെ അവർ അച്ചായന്റെ മുറിയിലേക്ക് കിടത്താൻ കൊണ്ടുപോയി.
 
 
" എന്റെ മുറിയിൽ കിടത്തിയാൽ മതി. " അത്രയും നേരം പ്രതിമ പോലെ നിന്ന നന്ദു പറഞ്ഞു.
 
അവൾ പറഞ്ഞത് കേട്ടു മൂവരും അവളെ ചോദ്യഭാവത്തിൽ നോക്കി.
 
 
" ഹി ലവ്സ് മി... " അത്രയും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു.
 
അവൾ പറഞ്ഞത് കേട്ട് മൂവരും പരസ്പരം നോക്കി. പിന്നെ അവളുടെ മുറിയിൽ കൊണ്ടുപോയി കിടത്തി.
 
 
കണ്ണുനീർ അമർത്തി തുടച്ചവൾ അവർക്ക് പിറകെ നടന്നു. അപ്പോഴും അവളുടെ ചുണ്ടുകൾ കരയാനെന്ന പോൽ വിറക്കുന്നുണ്ടായിരുന്നു.
 
+++++++
 
അവനെ ബെഡിലേക്ക് കിടത്തി അവളെ ഒന്ന് നോക്കിയിട്ട് അവർ മൂന്നു പേരും പുറത്തേക്ക് പോയി.
അവൾ പതിയെ മയങ്ങിക്കിടക്കുന്ന അവന്റെ കൈയ്യിൽ മുറുകെ പിടിച്ച് അടുത്തായി ഇരുന്നു.
 
അടക്കാനാവാത്ത തേങ്ങൽ അവളിൽ നിന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
 
 
++++++++++++
 
 
അവനെ നോക്കി ഇരുന്നു അവളുടെ കണ്ണുകളും എപ്പോഴോ അടഞ്ഞു പോയിരുന്നു.
 
 
തന്റെ കൈയ്യിൽ എന്തോ മുറുകുന്നത് അറിഞ്ഞാണ് അവൾ കണ്ണ് തുറന്നത്.
 
നോക്കിയപ്പോൾ ഉറക്കത്തിൽ എന്തോ പിച്ചും പെയ്യും പറഞ്ഞു തന്റെ കൈയ്യിൽ പിടിമുറുക്കിയതാണ്.
 
അവൾ നോക്കുമ്പോഴും അവൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
 
 അവൾ അവന്റെ നെറ്റിയിൽ കൈ വച്ചുതലോടി.
 
" പനിയൊന്നുമില്ല. "ആശ്വാസത്തോടെ അവൾ തനിയെ പറഞ്ഞു.
 
സമയം 4മണി ആയതേ ഉള്ളുവെന്ന് അവൾ അറിഞ്ഞു.
 
 അവനെ നോക്കി ഇരുന്നവൾ വീണ്ടും കണ്ണുകൾ അടച്ചു.
 
" തേങ്ങൽ കേട്ടാണ് അവൾ വീണ്ടും കണ്ണ് തുറന്നത്."
 
ഞെട്ടി എണീറ്റവൾ അവനെ നോക്കി. " ഉറക്കത്തിൽ കരയുവാണ്... കൂടെ എന്തൊക്കെയോ പറയുന്നുണ്ട്. "
 
 
" ധ്രുവ്... " അവൾ വിളിച്ചു.
 
പക്ഷെ അതൊന്നും കേൾക്കാതെ അവൻ കരയുവാണ്.
 
എന്തോ ദുഃസ്വപ്നം ആണെന്ന് അവൾക്ക് തോന്നി.
 
അവൻ പറയുന്നതിന് അവൾ ചെവി ഓർത്തു.
 
 
" ലെറ്റ്‌ മീ ഗോ .. എന്നെ വിട്... എന്നെ വിട്...... "
 
അത് വീണ്ടും പറഞ്ഞു പൊട്ടിക്കരയുന്നത് അവൾ കണ്ടു.
 
അവൾ അവനെ തട്ടി വിളിച്ചു.
 
 
അവൻ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി. അവന്റെ കണ്ണുകൾ അവളിൽ തങ്ങി നിന്നു.
 
അടുത്ത നിമിഷം ചാടി എണീറ്റവളെ കെട്ടിപ്പിടിച്ചവൻ കരഞ്ഞു.
 
അവന്റെ അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ അവൾ പകച്ചു പോയി.
 
പതിയെ അവന്റെ തലയിലവൾ തലോടി.
 
++++++++++
 
നിമിഷങ്ങൾ കഴിയുംതോറും അവന്റെ തേങ്ങൽ കുറഞ്ഞ് വരുന്നത് അവൾ അറിഞ്ഞു.
 
 അവൾ അവന്റെ പുറത്ത് പതിയെ തട്ടിക്കൊണ്ടിരുന്നു.
 
പതിയെ അവൻ അവളിൽ നിന്നകന്ന് ബെഡിന്റെ തലക്കൽ ചാരി ഇരുന്നു.
 
 അവന്റെ കവിളിൽ കണ്ണുനീര്‍ ചാലുകൾ തീർത്തിരുന്നു.
 
അവൻ തല ചെരിച്ചു വെളിച്ചം വരുന്ന ജനാലയിലേക്ക് നോക്കി ഇരുന്നു.
 
+++++++++
 
അവന്റെ മുഖത്ത് വീണ്ടും നിർവികാരത വന്ന് നിറയുന്നതവൾ വേദനയോടെ കണ്ടിരുന്നു.
 
 
വീണ്ടും വീണ്ടും ഉമിനീർ ഇറക്കുന്നത് ലാണ്ടവൾ ജഗിൽ നിന്ന് ഗ്ലാസ്സിലേക്ക് വെള്ളമെടുത്ത് കൊടുത്തു.
 
 അവൻ അവളെ നോക്കിയിരുന്നതല്ലാതെ വാങ്ങിയില്ല.
 
 
 അവൾ ഗ്ലാസ്‌ അവന്റെ ചുണ്ടിനോട് അടുപ്പിച്ചു.
 
ആർത്തിയോടെ അവൻ വെള്ളം കുടിച്ചു.
 
പിന്നെ പതിയെ വീണ്ടും ബെഡിലേക്ക് ചാഞ്ഞ് കിടന്നു.
 
അപ്പോഴും അവന്റെ കണ്ണുകള്‍ പെയ്യുന്നത് അവൾ കണ്ടു.
 
അവനെ പുതപ്പിച്ച് കിടത്തിയവൾ പുറത്തേക്കിറങ്ങി.
 
+++++++
 
 
പുറത്തവളെ കാത്ത് ചോദ്യങ്ങളുമായി അവർ മൂന്ന് പേരും ഉണ്ടായിരുന്നു.
 
അവൾ അവരെ ഒന്ന് നോക്കി സ്റ്റെപ്പുകള്‍ ഇറങ്ങി.
 
അവൾക്ക് പിന്നാലെ അവരും.
 
 
 
കാത്തിരിക്കുക ❤️
 
Nice, സൂപ്പർ, കൊള്ളാം എന്നീ കമന്റ്കൾ അല്ലാതെ കഥക്ക് വേണ്ടി രണ്ടുവരി കുറിക്കുക ❤️
 
സ്നേഹം ❤️