Aksharathalukal

Aksharathalukal

നീ

നീ

4
7.8 K
Classics Love Others
Summary

    ചിലരങ്ങനെയാണ്...  നിനച്ചിരിക്കാതെ ഇഷ്ടത്തിന്റെ  പരിമളം വീശി.  മെല്ലെ നമ്മളിലേക്ക് നടന്നു കയറും..  നനുത്ത പുഞ്ചിരി കൊണ്ട്  മനസിന്റെ അകത്തളങ്ങളെ ആർദ്രമാക്കും..  മടുപ്പോടെ വലിച്ചെറിഞ്ഞ..  നമ്മുടെ വിരസമായ പകലുകളെ..  പ്രണയത്തിന്റെ, പല വർണചാറുകൾ പുരട്ടി തിരികെ തരും.. വിരൽത്തുമ്പ് നീട്ടവേ..  രാക്കടമ്പ് പൂക്കുന്ന ഇന്ദ്രജാലങ്ങൾ  രാവുകളിൽ നമുക്കായ് ഒരുക്കും...  ആ നിമിഷം,, ആ നിമിഷം മുതലാണ്...  ഞാൻ എന്റെ മടുപ്പിക്കുന്ന ഏകാന്തതക്കുമേൽ നിന്റെ പേരുള്ള  ഒറ്റമണി ച്ചിലങ്ക കെട്ടിയതും  നിന്നിലേക്ക് മിഴിചേർത്തതും.... ❣️