Part 15 ✍️Nethra Madhavan ശരീരം നിലത്തുറയ്ക്കുന്നില്ല... എന്റെ തൊട്ടു പിന്നിലായി ആ രൂപം നില്കുന്നത് കണ്ണാടിയിൽ എനിക്ക് വ്യക്തമായി കാണാം.. അയാളുടെ നിശ്വാസം ഞാൻ അറിയുന്നു.. ഞാൻ ജീവിക്കുകയയിരുന്നില്ല ആ നിമിഷങ്ങളിൽ.. ചുറ്റിലും എന്തെക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി ഞാൻ അറിഞ്ഞു.. ഒച്ച പുറത്തേക്കു വരുന്നില്ല.. ശ്വാസം എടുക്കാൻ എനിക്ക് കഴിയുന്നില്ല.. ദേഹം തളരുന്നു.. മരണം എന്നെ കൊണ്ടുപോകാൻ വരുമെന്നെനിക്കു ഉറപ്പായി.. അയാളുടെ മുഖം വ്യക്തമാകുന്നില്ല.. അതെയോ മുഖം ഇല്ലേ?? മുഖത്തിന്റെ ഭാഗത്തു ഇരുട്ടാണ്... അയാൾ മുഖം ഉയരത്തുന്നത് ഞാൻ കണ്ടു.. ഭയം വർധിച്ചു.. തല കറങ്ങുന്നത