Aksharathalukal

Aksharathalukal

ദൂത്

ദൂത്

4.8
501
Classics Love Others
Summary

    പറന്നുവരും നിലാവായ് മോഹപ്പക്ഷി പാതിരാവിൽ കിളിക്കൂട്ടിൽ ഉറങ്ങാതെ മുകിൽമേടയിൽ ചാരി തിരയുവതാരേ   പാതിരാമച്ചിന്റെ പടിവാതിൽ ഉറങ്ങാതെ വരുമൊരു പ്രണയ ദൂതുമായി മടിത്തട്ടിൽ പ്രണയാർദ്ര മോഹമായി   തെന്നൽ സുഖനിദ്രയേകാതെ നിന്നെ  ഉണർത്തുപാട്ടായി അരികിലലയും നിശാഗന്ധി പൂക്കും വനമേടയിൽ   അലിയുന്ന പവിഴ മോഹമായി കനകം വിളയുമീ എകാന്തതീരമേ ഗന്ധർവ്വ - രാഗം പനിമതിരാവിൽ തെന്നൽ   ഇണയായി വരുമോ താരകേശ്വരീശോഭ- -യിൽ കാത്തിരിക്കും കതിരവകിരണം..