Aksharathalukal

ദൂത്

 
 
പറന്നുവരും നിലാവായ് മോഹപ്പക്ഷി
പാതിരാവിൽ കിളിക്കൂട്ടിൽ ഉറങ്ങാതെ
മുകിൽമേടയിൽ ചാരി തിരയുവതാരേ
 
പാതിരാമച്ചിന്റെ പടിവാതിൽ ഉറങ്ങാതെ
വരുമൊരു പ്രണയ ദൂതുമായി
മടിത്തട്ടിൽ പ്രണയാർദ്ര മോഹമായി
 
തെന്നൽ സുഖനിദ്രയേകാതെ നിന്നെ 
ഉണർത്തുപാട്ടായി അരികിലലയും
നിശാഗന്ധി പൂക്കും വനമേടയിൽ
 
അലിയുന്ന പവിഴ മോഹമായി കനകം
വിളയുമീ എകാന്തതീരമേ ഗന്ധർവ്വ -
രാഗം പനിമതിരാവിൽ തെന്നൽ
 
ഇണയായി വരുമോ താരകേശ്വരീശോഭ- -യിൽ കാത്തിരിക്കും കതിരവകിരണം..