Part-46 " എന്നാ ഞാൻ ഇറങ്ങട്ടേ "അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് ഒന്ന് പതിയെ കടിച്ചു. " ശ്ശ്..." അവൾ പതിയെ ശബ്ദം ഉണ്ടാക്കി. "ബൈ " അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി . അവൻ പോയതും കൃതി അടുക്കളയിൽ കിടന്ന പാത്രങ്ങൾ എല്ലാം കഴുകി എടുത്ത് വച്ച് റൂമിലേക്ക് പോവാൻ നിന്നതും പുറത്ത് കോണിങ്ങ് ബെൽ അടിച്ചു. കൃതി സംശയത്തോടെ വന്ന് വാതിൽ തുറന്നതും പുറത്തു നിൽക്കുന്ന രണ്ടു പേരെ കണ്ട് അവൾ ഞെട്ടി. *** "കൃതി ഓഫീസിൽ വരാത്തത് കൊണ്ട് എബിക്ക് വല്ലാത്ത ഒരു മടുപ്പ് തോന്നി.അശോക് അന്ന് മുഴുവൻ ക്യാബിനിൽ ഉള്ള കാരണം എടുത്ത ഫയലുകൾ ഒന്നും തിര