തൂവാനത്തുമ്പികള്‍... ഈ പേര് ഒന്നുമതി നമ്മളെ പ്രണയാർദ്രമാക്കാൻ. മനസ്സിൽ കുളിർമഴപെയ്യിക്കാൻ... നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാൻ.... അത്രക്ക് ഇഷ്ടമാണ് മലയാളികൾക്ക് ഈ പത്മരാജൻ ചിത്രത്തോട്. പ്രണയകഥകൾ പറയുന്ന സിനിമകൾ നിരവധിയുണ്ടെങ്കിലും തൂവാനത്തുമ്പികൾ എന്തുകൊണ്ടാണ് വേറിട്ടുനിൽക്കുന്നതെന്നത് സംബന്ധിച്ച ചർച്ചകൾ, സിനിമ ഇറങ്ങി 33 വർഷം കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. ക്ലാരയും ജയകൃഷ്ണനും രാധയുമെല്ലാം പ്രണയമനസ്സുകളിൽ ഇന്നും പാറിപ്പറന്നുനടക്കുകയാണ്. 1987ലാണ് തൂവാനത്തുമ്പികള്‍ റിലീസായത്. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും ഒരു കഥാപാത്രമായി ചിത്രത