" ഹ എത്തിയല്ലൊ... " അവളെ കണ്ട പാടെ ചെറിയമ്മ പറഞ്ഞു.. അവളൊന്ന് ഇളിച്ച് കാണിച്ച് അവന്റെ അടുത്ത് ചെന്ന് ഇരുന്നു... കൈയിന്റെ ഉള്ളിലൂടെ കൈ ഇട്ടു തോളിൽ തല ചായിച്ചു.. " എന്തേ ഇപ്പൊ ഇങ്ങോട്ടേക്കൊരു വരവ്.. " " അതെന്താഡി എനിക്ക് ഇവിടേക്ക് വന്ന് കൂടെ.. " അവൾ ചോദിച്ച ഉടനെ അവൻ ചൊദീച്ചു.. " ഓഹ്.. നമ്മളെ കാണാൻ വന്നതൊന്നും അല്ലാലേ.. " അവനിൽ നിന്ന് വിട്ടകന്ന് അവള് പരിഭവം പറഞ്ഞു.. അവനൊന്ന് ചിരിച്ച് കൊണ്ട് അവളുടെ തലക്കൊരു കൊട്ട് കൊടുത്തു... " നിന്നെ കൂടെ കാണാനാണെ അക്റ്ററെ.. " അത് കേട്ടതും അവള് ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി...