(പാർട്ട് -11) പിറ്റേന്ന് രാവിലെ തന്നെ ഹർഷനും, സനോജ്, അജയും, ശരത്, കാളി പഠിപ്പിക്കുന്ന കോളേജിൽ എത്തിച്ചേർന്നു. കോളേജിന്റെ കവാടത്തിനു മുന്നിൽ ആയി അവർ നിലയുറപ്പിച്ചു. കോളേജിലേക്ക് ധാരാളം വിദ്യാർത്ഥികൾ വരുന്നുണ്ടായിരുന്നു. എന്നാൽ അവർക്ക് മിറയെ മാത്രം കാണാൻ സാധിച്ചില്ല. ഇനിയിപ്പോ കാളി ചുമ്മാതെ പറഞ്ഞതാ ആയിരിക്കോ. നമ്മളെ കളിപ്പിക്കാൻ വേണ്ടി ( അജയ് ) ഒരിക്കലുമില്ല ഒരിക്കലും അവളുടെ കാര്യത്തിൽ കളവ് പറയുമെന്ന് എനിക്ക് തോന്നുന്നില്ല . സനോജ് തന്റെ നിലപാട് വ്യക്തമാക്കി. അപ്പോഴാണ് കോളേജിലേക്ക് മുബിയും റസ്മിയും സംസാരിച്ചുകൊണ്ട് നടന്നുവന്നത്.