Aksharathalukal

RASKAL:(I LOVE YOU ) - 11

(പാർട്ട്‌ -11)

 പിറ്റേന്ന് രാവിലെ തന്നെ ഹർഷനും, സനോജ്, അജയും, ശരത്, കാളി പഠിപ്പിക്കുന്ന കോളേജിൽ എത്തിച്ചേർന്നു. കോളേജിന്റെ കവാടത്തിനു മുന്നിൽ ആയി അവർ നിലയുറപ്പിച്ചു.

 കോളേജിലേക്ക് ധാരാളം വിദ്യാർത്ഥികൾ വരുന്നുണ്ടായിരുന്നു. എന്നാൽ അവർക്ക് മിറയെ മാത്രം കാണാൻ സാധിച്ചില്ല.

 ഇനിയിപ്പോ കാളി ചുമ്മാതെ പറഞ്ഞതാ ആയിരിക്കോ. നമ്മളെ കളിപ്പിക്കാൻ വേണ്ടി  ( അജയ് )

 ഒരിക്കലുമില്ല ഒരിക്കലും അവളുടെ കാര്യത്തിൽ കളവ് പറയുമെന്ന് എനിക്ക് തോന്നുന്നില്ല . സനോജ് തന്റെ നിലപാട് വ്യക്തമാക്കി.

 അപ്പോഴാണ് കോളേജിലേക്ക് മുബിയും റസ്മിയും സംസാരിച്ചുകൊണ്ട് നടന്നുവന്നത്.

ഡാ... നോക്കിക്കേ അങ്ങോട്ട്. ഹർഷന്റെ  ആകുലത യോടുള്ള സംസാരം കേട്ടു കൊണ്ടാണ് അവർ അവനെ നോക്കിയത്.  എന്നാൽ അവന്റെ നോട്ടം മറ്റൊരു ദിശയിലേക്ക് ആയിരുന്നു അവരും അവൻ നോക്കുന്ന ഇടത്തേക്ക് നോക്കി. നിന്നനിൽപ്പിൽ ഭൂമി ഇടിഞ്ഞ് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് അവർ ഒരു മാത്രം ആഗ്രഹിച്ചു.

 അത് അവൾ തന്നെയാ. ശരത് ഭയത്തോടെ പറഞ്ഞു.

 പക്ഷേ അതെങ്ങനെ ശരിയാവും അവൾ മരിച്ചത് അല്ലെ. ( അജയ് )

 അവൾ നമുക്ക് മുന്നേ വെച്ചല്ലേ മരിച്ചത്. ( സനോജ്)

 ഇനി എന്തായാലും ഇവിടെ നിൽക്കണ്ട നമുക്ക് പോവാം വേഗം ( ഹർഷൻ )

 അതേസമയം റസ്മി  അവരെ നാലുപേരെയും കണ്ടിരുന്നു.

 ഇവർ എങ്ങനെ ഇവിടെ എത്തി ( റസ്മിയുടെ ആത്മഗദം)

 ആര്? മുബൈയുടെ ചോദ്യം കേട്ടപ്പോഴാണ് തന്റെ ആത്മകഥ അല്പം ഉറക്കെ ആയിപ്പോയി എന്ന്   റസ്മിക്ക് മനസ്സിലായത്.

 യെ ആരുമില്ല. റസ്മി പറഞ്ഞഒപ്പിച്ചു.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

 ക്ലാസിൽ ഇരിക്കുമ്പോഴും അവളുടെ ചിന്ത അവരെ പറ്റി ആയിരുന്നു അവർ എന്തിനായിരിക്കും ഇവിടെ വന്നത് എന്നെ തേടി ആയിരിക്കുമോ ചെലപ്പോ കാളിയെ കാണാൻ വേണ്ടി ആയിരിക്കുമോ ഒന്നും മനസ്സിലാകുന്നില്ലല്ലോ. ചിന്തകൾ കാട് കയറി തുടങ്ങിയപ്പോൾ ആയിരുന്നു കാളി ക്ലാസിലേക്ക് എത്തിയത്.

 സാറേ ഈ അവർ സാറിന്റെ അല്ല ക്ലാസിലെ ഒരു  വഷളൻ   എഴുന്നേറ്റ് നിന്ന് പറഞ്ഞു .

 അറിയാം. ഞാൻ നിങ്ങളെ നോട്സ് ഒക്കെ ചെക്ക് ചെയ്യാൻ വാങ്ങിക്കാൻ വന്നതാ.

 കാളിയുടെ മറുപടി കേട്ടപ്പോഴേ ക്ലാസ്സിലെ എല്ലാവരുടെയും മുഖം മങ്ങി.

 സാറേ ഞങ്ങൾ കൊച്ചുകുട്ടികൾ ഒന്നുമല്ല ബുക്ക് ചെക്ക്ചെയ്യാൻ. ക്ലാസിലെ മറ്റൊരു വിരുദ്ധൻ പറഞ്ഞു..

 അത് ഞാൻ തീരുമാനിക്കാം രശ്മി എഴുന്നേറ്റ് ക്ലാസ്സിലെ എല്ലാവരുടെയും നോട്ട്സ് കളക്ട് ചെയ്ത് സ്റ്റാഫ് റൂമിലേക്ക് കൊണ്ടുവാ. ഒരു ചിരിയോടെ കാളി പറഞ്ഞതിനുശേഷം സ്റ്റാഫ് റൂമിലേക്ക് പോയി.

 എന്നെക്കൊണ്ട് വയ്യ. രസമി മുബിയോട് പറഞ്ഞു.

 എന്റെ പെണ്ണേ നീ വെറുതെ സാറിനെ വായിൽ ഇരിക്കുന്നത് കേൾക്കാതെ ബുക്ക് എല്ലാം കളക്ട് ചെയ്തു കൊണ്ട് സ്റ്റാഫ് പോകാൻ നോക്ക്.

അത് വേണോ.

 നിന്നോടല്ലേ പറഞ്ഞത്.

 മനസ്സില്ലാമനസ്സോടെ അവൾ ക്ലാസ്സിലെ എല്ലാവരുടെയും ബുക്ക് കളക്ട് ചെയ്തു പോകാനൊരുങ്ങിയ അവളുടെ മുന്നിൽ വന്ന് കരീന തടസ്സമായി നിന്നു .

 ക്ലാസിലെ പടിപ്പിയും കോളേജ് ബ്യൂട്ടിയും ആണെന്നാണ് അവളുടെ വിചാരം.

 എന്താ കരീന വഴിമാറി എനിക്ക് പോകണം.

 നീ പൊയ്ക്കോ പക്ഷേ നിന്റെ ഈ പരിപാടി ഇന്നത്തോടെ നിർത്തി കൊള്ളാം.

 എന്തു പരിപാടി. സംശയത്തോടെ റെസ്മി ചോദിച്ചു.

 കാളി ദാസ് സാറിന്റെ പിറകെ   ഒലിപ്പിച്ചുകൊണ്ട്  നടക്കുന്നത്.

 ഞാൻ സാറിനെ പിന്നാലെ നടക്കുന്നു എന്നോ അനാവശ്യം പറയരുത് കരീനാ.

 അനാവശ്യം കാണിക്കുന്നതിന് കുഴപ്പമില്ല ഞാൻ പറഞ്ഞാലാണ് പ്രശ്നമല്ലേ 😡😡😡😡.

 നീ വഴിയൊന്നും മാറി സർ തന്നെ എന്നോട് കൊണ്ട് കൊടുക്കാൻ പറഞ്ഞു അത്കൊണ്ട് കൊടുതിട്ട   വരും. ഞാൻ നിന്നെ പോലെ കാണുന്ന ആമ്പിള്ളേരെ എല്ലാം വലവീശിപ്പിടിക്കാൻ അല്ലാ കോളേജിൽ വരുന്നത് പഠിക്കാനാ മാറിനിൽക്കു എന്ന്  ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

 ഷാഫി റൂമിലെത്തിയപ്പോൾ കാളി ഏതോ ഒരു ബുക്ക് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.


 ഇതാ ബുക്ക് എന്ന് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ബുക്ക് ടേബിൾ മുകളിൽ എടുത്തുവച്ചു.

 എന്താടോ താൻ ഇങ്ങനെ സാറന്മാരെ റെസ്പെക്ട് ചെയ്യാൻ അറിയത്തില്ല. ഒന്നുമില്ലേലും ഞാൻ തന്റെ സാർ അല്ലേ.

 സാർ എന്റെ സാർ തന്നെയാ പക്ഷേ സാർ കാരണം എനിക്ക് ക്ലാസ്സിൽ മര്യാദയ്ക്ക് ഇരിക്കാൻ പറ്റുന്നില്ല.

 അതെന്താടോ ഞാൻ തന്നെ മനസ്സ് കട്ടെടുതോ. ഞാൻ ക്ലാസ്സിൽ ഉള്ളപ്പോൾ   ഇരിക്കാൻ പറ്റില്ല എന്ന് പറയുന്നത്. 😜😜😜😜 കുസൃതിയോടെ കാളി അവളെ നോക്കി കണ്ണിറുക്കി.

 നിങ്ങൾ ഉള്ളപ്പോൾ എന്നല്ല പറഞ്ഞത് നിങ്ങൾ കാരണം എന്ന് പറഞ്ഞത്.

 അത് തന്നെയാണ്ഞാനും പറഞ്ഞത്.

ശോ. നിങ്ങളുദ്ദേശിച്ചത് അല്ല ഞാൻ ഉദ്ദേശിച്ചത്.

 പിന്നെയെന്താണ് താൻ ഉദ്ദേശിച്ചത് 😜😜😜

 നിങ്ങൾ കാരണം ക്ലാസിലെ കരീന എന്നെ വഴി തടഞ്ഞു നിർത്തി അനാവശ്യം പറഞ്ഞു

 എന്താ അനാവശ്യം ഞാൻ കാരണം, അവൾ എന്താ നിന്നോട് പറഞ്ഞെ.

 അവൾ പറഞ്ഞു ഞാൻ നിങ്ങളുടെ പിന്നാലെ നടക്കുകയാണെന്ന് അത് നിർത്തി കൊള്ളാം എന്ന് 😡😡😡😡

 അത് അവൾ ഒരു സത്യം പറഞ്ഞതല്ലേ 😜😜.

 എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഇല്ല ഞാൻ പോന്നു.

 അവൾ പുറത്തേക്ക് ഇറങ്ങിയതും പെട്ടെന്നാണ് അത് സംഭവിച്ചത്

       ( തുടരും)

 അഭിപ്രായങ്ങൾ ഒന്നും വരുന്നില്ല നിങ്ങൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ എനിക്ക് സ്റ്റോറി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. അതുകൊണ്ട് ദയവായി അഭിപ്രായങ്ങൾ പറയുക  😍😍