നിന്നെ ഒരു നോക്കു കാണുവാൻ വെമ്പുന്നീ മനം... രാവുകൾക്കിത്ര ദൈർഘ്യമെന്നു ആരോടെന്നില്ലാതെ ഓതുന്നവൾ... കിഴക്കുനിന്നുതിരും കിരണങ്ങൾ തൻ മാതൃക വലയത്തിനായി കാത്തിരിക്കുന്നവൾ... തേജസ്സിൽ ഞെളിഞ്ഞങ്ങു നില്ക്കും സൂര്യ ദേവനെ ആരോരുമറിയാതെ പ്രണയിച്ചവൾ... പുഞ്ചിരി തൂകി ഈ താമര എന്നുമാ സൂര്യനെ നോക്കി നാണത്താൽ മന്ദഹസിച്ചു പോന്നു... ഒരു നോട്ടത്തിനായി കേഴുന്നവളുടെ ഹൃദയം താപത്തിൽ ലയിച്ചിരിക്കുന്ന സൂര്യനോ അറിഞ്ഞതില്ല... രാവേറിടുമ്പോൾ സൂര്യനെ ഓർത്തു തേങ്ങുന്ന അംബുജം വാനിലെ ചന്ദ്രനെ അറിയാത്തതെന്തേ... നക്ഷത്ര കൂടാരത്തിൽ മറഞ്ഞി