നിലാവിന്റെ പ്രണയിനി പാർട്ട് - 4 പിന്നെ ഞാൻ പോയി വീണ്ടും ഡ്രെസ്സ് മാറി റെഡിയായി വന്നു. പിന്നെ മിണ്ടാനോ പറയാനോ നിന്നില്ല. ഇപ്പോ തന്നെ സമയം 7.15 ആയി. ഞങ്ങൾ വേഗം ഇറങ്ങി. അമ്മക്കുട്ടിയുടെ മുഖം ഒക്കെ മാറിയിട്ടുണ്ട്. എന്നെ കെട്ടിപിടിച്ചു. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അതു കണ്ടപ്പോ സങ്കടം ആയിട്ടോ.... എങ്കിലും അമ്മയെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ പറഞ്ഞു:- "എന്താ ശ്രീദേവിക്കുട്ടി വഴക്കുണ്ടാക്കാൻ ആളില്ലാതെ ആവുന്ന സങ്കടത്തിൽ ആണോ?".