എനിക്ക് നീ മനസ്സുകൊണ്ടും ശരീരം കൊണ്ടും വിശ്വസ്തനായിരിക്കുവാൻ കഴിയുന്ന പുരുഷനാണ് നീയെങ്കിൽ നിന്റെ കാല്പാടുകളിൽ മാത്രം ചുവട് വെയ്ക്കുവാൻ ആഗ്രഹിക്കുന്ന സ്ത്രീയാണ് ഞാൻ... നീയെന്റെ ചായം പൂശാത്ത, അടുപ്പിലാളുന്ന തീയുടെ ചൂടേറ്റ് കരുവാളിച്ച നെറ്റിയിൽ ചുംബിക്കുവാനുള്ള ആവേശം കെടാത്തവനെങ്കിൽ, നിന്റെ വിയർപ്പുകണങ്ങളെ മഴത്തുള്ളികൾ എന്ന പോലെ സ്നേഹിക്കുവാൻ കൊതിക്കുന്നവളാണ് ഞാൻ... നിനക്ക് ജന്മം നല്കിയ മാതാവിനെ പോലെ നിന്റെ മാറ്റങ്ങൾ അറിയുന്നവൾ.. ഒരു കുട്ടിയെ പോലെ എത്ര പിണങ്ങിയാലും കാറ്റിനെ പോലെ എത്ര അകന്നു പോയാലും എന്നിലേയ്ക്ക് മാത്രം തിരികെയെത്തുന്ന പ്രണയമ