HAMAARI AJBOORI KAHAANI പാർട്ട് 17 """നീയാരാന്നാടാ നിന്റെ വിചാരം നിനക്കെന്നെ ശെരിക്കറിയത്തില്ലടാ തവളകണ്ണാ.....""" നമ്മുടെ അപ്പുവാണ് മ്യാരക തെറിവിളിയായി മുന്നേറുന്നത്. ഇനിപ്പോ ആരെയാ ഇതെല്ലാം വിളിക്കുന്നെന്നറിയണേൽ ലവളോട് തന്നെ ചോയിക്കണം. കാരണം ലവള് ഇപ്പൊ നിക്കുന്നെ നിഹെടെ വീട്ടിന്റെ മുന്നിൽ.... അവിടുന്ന് പുറത്തോട്ട് തലയിട്ടാണ് കുട്ടീടെ പരാക്രമം. ഭാഗ്യമോ നിർഭാഗ്യമോ ആ പ്രദേശത്ത് പേരിനുപോലുമൊരു പൂച്ചക്കുഞ്ഞില്ല. അപ്പൊ പിന്നെ ലവളിതാരെയാണ് തകർത്തു തെറിവിളിക്കുന്നെന്നറിയണേൽ അവളോട് തന്നെയല്ലേ ചോയിക്കാൻ പറ്റോള്. പുറത്തു ബഹളം കേട്ടു നോ