ഭാഗം 6 അർജുന്റെ ആരതി ഒരു ആന്റി ഇരിക്കാൻ അൽപ്പം സ്ഥലം തന്നു ഒടുവിൽ ഒട്ടകത്തിനു സ്ഥലം കൊടുത്ത കണക്കിന് ആവണ്ട എന്ന് കരുതി ഞാൻ ഒതുങ്ങി ഇരുന്നു . കോളേജ് ജംഗ്ഷനിൽ നിന്നു നാലാമത്തെ സ്റ്റോപ്പ് നമ്മുടെ തൃക്കരയാണ് . ഒന്നു കണ്ണ് അടച്ചു തുറക്കുന്നതിന് മുന്നേ സ്‌ഥലം എത്തും. ആന്റിയും അവിടെ ഇറങ്ങി .എനിക്ക് കുറച്ചു സാധനം വാങ്ങണം അതു കൊണ്ടു ഞാൻ ക്രോസ്സ് ചെയ്യാൻ നിൽക്കുവായിരുന്നു അപ്പോഴാണ് ആന്റിടെ കൈയിലിരിക്കുന്ന കവർ പൊട്ടിയത് കണ്ടതു. പെറുക്കി എടുക്കാൻ പറ്റുന്ന സാധനങ്ങളൊക്കെ ഞങ്ങൾ രണ്ടു പേരും വാരിയെടുത്തു. ക്യാ ഷ്കൊടുത്തു സാധനം വാങ്ങിയത് നഷ്ടപെട്ട