ഭാഗം - 8 അർജുന്റെ ആരതി അങ്ങനെ രുദ്രന് സാറിന്റെ കുട്ടികൾ നല്ല കുട്ടികളായി പഠിച്ചിട്ടു ക്ലാസ്സിൽ കയറിയിരുന്നു. അവർക്കറിയാം അവരുടെ ഏതു ആവശ്യത്തിനു മുന്നേ നിൽക്കുന്ന സാറിനേ വിഷമിപ്പിക്കാൻ പാടില്ലാന്നു. ഇനി അർജുന്റെ കഥ അവൻ പറയും . ഞാനും എന്റെ ഫ്രണ്ട് വരുണും, ഞങ്ങൾ ബ്രേക്ക് ടൈം ക്യാമ്പസ് കോമ്പൗണ്ടിൽ ഇരിക്കുവായിരുന്നു. അപ്പോഴാണ് സർ പറഞ്ഞ വീണ അവിടെ ഇരുന്നു കാര്യമായിട്ടു എന്തോ എഴുതുന്നത് കണ്ണിൽപ്പെട്ടത്. അവൾ എഴുതി കൊണ്ടിരുന്ന പേപ്പർ കാറ്റത്ത് പറന്നു എന്റെ കൈ കിട്ടിയത്. നോക്കിയപ്പോൾ ഒന്നാന്തരം ആത്മഹത്യ കുറുപ്പ് . കാര്യം തിരക്കിയപ്പോൾ