*💞സ്നേഹതൂവൽ 💞* Part 6 By@_jifni_ ഒന്നും പറ്റാതെ എന്നെ വീട്ടിൽ എത്തിക്കണേ..... ഓട്ടോ യാത്ര തുടർന്നു. കുട്ടീ റെയിൽവേസ്റ്റേഷൻ എത്തി. ഓട്ടോ ട്രൈവർ അത് പറഞ്ഞപ്പോ ഞാൻ ബാഗും എടുത്ത് ഇറങ്ങി. അവരുടെ കാശും കൊടുത്തു. ട്രെയിൻ വരാൻ ഇനിയും അരമണിക്കൂർ ഉണ്ട്. യാത്രകാർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ഞാൻ ഇരുന്നു. ചുറ്റുള്ളവരെ ഒക്കെ നോക്കിയെങ്കിലും ആരെയും വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാൻ സംസാരിക്കാനൊന്നും നിന്നില്ല. എന്തോ എല്ലാരേയും ഒരു സംശയ രൂപേണ നോക്കാനെ എനിക്കായൊള്ളൂ...... ➖➖➖➖➖➖➖➖➖➖ *(മുബി & അമ്മു )* "ഇനി ടൈം കളയണ്ട ഞമുക്കും വേഗം ഇറങ്ങാ.... "(അമ്മു ) "ആ ഞമ്മക്ക് പോവാ... പക്ഷെ