ഏതോ കൊടുങ്കാറ്റിൽ പാറിപ്പറന്നു ഞാൻ എത്തിയതാണിന്നീ നന്മലർവാടിയിൽ!ഭംഗിയും ഗന്ധവും സാന്ത്വന സ്വപ്നവുംവർണങ്ങൾ തൂവുന്ന ഈമലർവാടിയിൽ!കുഞ്ഞിളം കാറ്റിന്റെ ചുണ്ടിലെപ്പാട്ടതിൽഏതോവിഷാദത്തിന്റെ രാഗമുണ്ടോ?ചക്രവാതക്കൈയിൽ ഞെരിയുമിതളിന്റെമൂകമാം നോവിന്റെ തേങ്ങലുണ്ടോ?മന്ത്രധ്വനികളും കീർത്തനാലാപവുംനല്ല സത്സംഗത്തിന്റെ തേൻമൊഴിക്കൂട്ടുംശാസ്ത്ര പാഠങ്ങളും ദൃശ്യചിത്രങ്ങളുംചിന്തയും സ്വപ്നവും പൂവിട്ടു നില്ക്കയോ?ഞാനോ പുഴുക്കുത്തു വീണു മുടിഞ്ഞൊരുഹീനജന്മത്തിന്റെ പേക്കോല ദുർമുഖം!നാളെത്തെ കാറ്റിന്നകന്നോപോവാമൊരുശുഷ്ക ദളത്തിന്റെ ജീർണിച്ച ഖണ്ഡവും!ഈ മലർ വാട