Aksharathalukal

Aksharathalukal

അനാഥൻ

അനാഥൻ

4.5
215
Others
Summary

കണ്ണുപൊട്ടിയ കാമത്തിന്റെ കെട്ടുപൊട്ടിയ പട്ടമാണിന്ന് ഞാൻ കണ്ടുമുട്ടില്ല ഒരിക്കലും കണ്ണികൾ ചേരില്ല ഒരിക്കലും എങ്കിലും ഞാൻ അലയുന്നു ബന്ധങ്ങൾ തേടി എരിവെയിലത്തും പൊരിവെയിലത്തും കത്തും വയറുമായി അലയുന്നു അർത്ഥങ്ങൾ ഇല്ലാത്ത ജീവിതത്തിന്റെ അറ്റങ്ങൾ തേടി പിഴയെന്നു പഴിചാരി വാതിലുകൾ അടയുമ്പോൾ പഴമയുടെ പുകച്ചുരുൾ പനപോലെ വളരുമ്പോൾ വെള്ളിവെളിച്ചത്തിൽ മാളികമുകളിൽ കണ്ടു ഞാൻ ഒരിക്കൽ ഒരു സ്ത്രീയെ കണ്ണുനീർ ചാലുകൾ കീറിയ കവിൾത്തടവുമായി എന്നെ കണ്ടതും അവർ മാറിമറയുന്നു ജനൽ പാളികളികൾക്കിടയിൽ തീരുന്നു ബന്ധങ്ങൾ തേടിയുള്ള യാത്രകൾ ഇന്ന് ഞാൻ അനാഥൻ...