"അതുഞാൻ നേരത്തേ നോക്കിയതാണ്... അവർതമ്മിൽ നല്ലപൊരുത്തവുമാണ്... പക്ഷേ എന്തോ നാഗദോഷം കാണുന്നുണ്ട് അതിനുള്ള പരിഹാരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു... അതുംകൂടി നോക്കണം... " അപ്പോഴാണ് അരവിന്ദൻ വരുന്നത് കണ്ടത്... "അവിടുത്തെ കാര്യം ഇപ്പോൾ പറഞ്ഞതേയുള്ളു... കുട്ടികളുടെ ജാതകമൊന്ന് ഒത്തുനോക്കേണ്ടേ... ആ കാര്യം പറയുകയായിരുന്നു... " അരവിന്ദനോട് നാരായണൻ പറഞ്ഞു... "ഞാൻ അതുപറയാൻതന്നെയാണ് വന്നത്.... നമ്മൾ ആശിച്ചുനടന്നിട്ട് കാര്യമില്ലല്ലോ.. കുട്ടികളുടെ കാര്യത്തിൽ ഈശ്വരൻ എന്താണ് കണ്ടുവച്ചതെന്ന് നമുക്കറിയില്ലല്ലോ... ഏതായാലും ഇവരുടെ പൊരു