Aksharathalukal

Aksharathalukal

അരവിന്ദം 1

അരവിന്ദം 1

4.9
2.9 K
Love
Summary

                അരവിന്ദം        അലാറം നീട്ടി അടിച്ചപ്പോഴാണ് ശിവദ കണ്ണ് തുറക്കുന്നത്. " ഓ മൂന്ന് മണി ആയോ ഇത്ര പെട്ടെന്ന്? " അവൾ കട്ടിൽ നിന്നും  എണീറ്റു.എല്ലു പോലും കോച്ചുന്ന തണുപ്പ് എന്നാലും അവൾക് എണീക്കാണ്ട് നിവർത്തിയില്ലാരുന്നു. എണീറ്റപാടെ മുറിയുടെ ഓര്ത്തു പാക്ക് ചെയ്ത് വെച്ചിരിക്കുന്ന ബാഗുകളിലേക്കു അവളുടെ കണ്ണുകൾ പോയി. " ഹം ഇനി ഇതെല്ലാം വാരി കെട്ടി തിരുവനന്തപുരത്തേക്കു ഒരു പറിച്ചു നടില് അതും സെക്രെട്ടറിയേറ്ററിൽ ജൂനിയർ ക്ലർക്ക് ആയിട്ടു " അച്ഛന്റെ ആഗ്രഹം പോലെ അവൾ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥയായി അതും ഇരുപത്തിയഞ്ചാം വയസ്സിൽ.