നെഞ്ചോട് ചേർത്ത് നിർത്തിയായിരുന്നു നീ നിന്റെ സ്വപ്നങ്ങൾക്ക് വർണങ്ങൾ നൽകിയത്... ചിരിയും ദുഃഖവും നീ എന്നോടൊപ്പം പങ്കുവെച്ചു... കിന്നാരങ്ങളും പരിഭവങ്ങളും നാം പങ്കിട്ടു... രാത്രിയുടെ നിശബ്ദതയിൽ നെഞ്ചിനുള്ളിലെ വികാര വേലിയേറ്റങ്ങൾ കൈവിട്ടപ്പോൾ .. നിന്റെ നെഞ്ചോട് ചേർന്നിരുന്ന എന്നെ നീ വേദനിപ്പിച്ചിരുന്നു.. സന്തോഷത്തോടെ ഞാനതേറ്റു വാങ്ങി... വേദനയുടെ നീരാളിപിടുത്തത്തിൽ ഖൽബ് ഞെരിഞ്ഞമർന്നപ്പോൾ.. നിന്നിൽ നിന്നും പുറത്തു വന്നത് രോദനമായിരുന്നില്ല.. യാചനയായിരുന്നു...!! ഒരായുസ്സിന്റെ!!!! ഒരിക്കലും ഇല്ല..!!!! ഞാൻ വായിച്ചെടുത്തതിനുമപ്പുറം നിന്നെയാരും മനസ