Part 24 ✍️Nethra Madhavan വൈകുന്നേരം വരെ വർക്ക് ഉണ്ടായിരുന്നു.. ജോലി ചെയ്യുമ്പോഴും ദേവ് പറയുന്നത് കേൾക്കുമ്പോളുമൊക്കെ എന്റെ മനസ്സിൽ അഭിറാം സർ ആയിരുന്നു.. ആഗ്രഹിക്കാൻ പോലുമുള്ള അർഹത ഇല്ലെന്നു അറിയാം.. പക്ഷെ പുള്ളി ഒന്ന് ചിരിക്കുമ്പോഴും ഓരോന്ന് ചോദിക്കുമ്പോഴും എനിക്ക് എന്തെന്നിലാത്ത സന്തോഷമാണ്.. ജോലി കഴിഞ്ഞു നന്ദുനേം പിക്ക് ചെയ്തു നേരെ വീട്ടിലേക്ക് പോയി.. അവിടെ എത്താറായപ്പോളാണ് ഇന്നലത്തെ ആദിയുടെ പ്രശ്നം ഞാൻ ഓർത്തത്.. അഭിറാം സർ വന്നു സംസാരിച്ചു പോയതിൽപ്പിന്നെ മനസ്സിൽ അതൊന്നും ഉണ്ടായിരുന്നില്ല.. വീട്ടുലെത്തിയപ്പോൾ ആദി അടുക്ക