Aksharathalukal

Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 11

അളകസിദ്ധാർത്ഥ ❤️ - 11

4.8
1.6 K
Children Crime Drama Love
Summary

അളകസിദ്ധാർത്ഥ ❤️     Part 11     ✍️Dev❤️     അവൾ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു. അവളെ കണ്ടതും അയാളുടെ മുഖത്ത് വാത്സല്യം വന്ന് നിറയുന്നത് മുഖത്ത് തെല്ലൊരു പുച്ഛഭാവത്തോടെ ധ്രുവ് നോക്കി നിന്നു.     " രവി.. ഇതാ ധ്രുവ്.. "  സ്റ്റെപ്പിന് അടുത്തായി നിൽക്കുന്ന ധ്രുവിനെ ചൂണ്ടി കാണിച്ചു മനു പറഞ്ഞു.   രവി അവനെ നോക്കി ഒന്ന് ചിരിച്ചു. എന്നാൽ തിരിച്ചൊരു നോട്ടമല്ലാതെ അവനൊന്നും നൽകിയില്ല.   തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന അവനെ കണ്ട് രവി സംശയത്തോടെ മനുവിനെ നോക്കി.   മനു അറിയില്ലെന്ന ഭാവത്തിൽ തലവെട്ടിച്ചു.     തന്നെ എല്ലാവരും സ