Aksharathalukal

Aksharathalukal

എക്കൊ ബേബി

എക്കൊ ബേബി

5
389
Fantasy
Summary

🟥 രവി നീലഗിരിയുടെ കഥ    ©️                            ഒരൊഴിവുദിന സന്ധ്യയിൽ കട്ടൻ കാപ്പിയുമായി ടെലിവിഷനു മുൻപിൽ ഒടിഞ്ഞു മടങ്ങിക്കിടക്കുന്ന മുകുന്ദനെയാണ് നമ്മളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഏഴു മാസത്തിന്റെ ആലസ്യവുമായി ഗീതയെ നമ്മൾ അടുക്കളയിലും കാണുന്നു. വായുവും വെളിച്ചവും തീരെ കടന്നു വരാത്ത ഇടുങ്ങിയ, കുമ്മായമടർന്ന നാലു ചുവരുകൾക്കുള്ളിൽ വിയർപ്പും കരിയുമായി വലിയ വയറും താങ്ങി നില്ക്കുന്ന അവളെ അയാൾ കനിവോടെയും ഉദാരമായ ദയാവായ്പ്പോടെയും ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്.        ഛർദ്ദി ഇപ്പോഴും ഇടക്കിടെയുണ്ട്. വെറുതെയിരിക്കാൻ അ