" No.......... " ഒരലർച്ചയോടെ തന്റെ കയ്യിലുള്ള മൊബൈൽ ഭിത്തിയിലെക്കു വലിച്ചെറിഞ്ഞു. ശ്രീപ്രിയ ഒരു ഭ്രാന്തിയെ പോലെ അലറി. വിവരങ്ങൾ എല്ലാം വസുന്ധരയിൽ നിന്നു കൃത്യമായി അവൾ അറിയുന്നുണ്ടായിരുന്നു. ദേവിന്റെ വാക്കുകൾ അവളിൽ കനലെരിച്ചു " ഇല്ല ദേവ്, നീ എന്റേതാണ്. എന്റേത് മാത്രം." (മകളുടെ അവസ്ഥ കണ്ടു വിമല തളർന്നു പോയി. അവർക്കു തന്റെ മകളുടെ അടുത്തേക്ക് പോകാനുള്ള ധൈര്യമില്ലായിരുന്നു. അവർ നിസഹായതയോടെ എല്ലാം നോക്കിനിന്നു ) ക്രോധം മാറും വരെ ശ്രീപ്രിയ ആ റൂമിൽ ഓരോന്ന് വലിച്ചെറിഞ്ഞുകൊണ്ടേ ഇരുന്നു. അവസാനം തളർച്ചയോടെ കട്ടിലിൽ ഇരിക്കുന്ന അവൾക്കരികിലേക്ക് വിറക