അവിടുന്നങ്ങോട്ട് അവരുടെ മാത്രം നാളുകൾ ആയിരുന്നു. ഫോൺ വിളികളുടെ ദൈർഘ്യം മിനുട്ടുകളിൽ നിന്നും മണിക്കൂറുകളിലേക്ക് വഴി മാറി. അവരിൽ മുളപൊട്ടിയ പ്രണയത്തെ ഇണങ്ങിയും പിണങ്ങിയും പരിഭവിച്ചും ഇരു ഹൃദയങ്ങളിലേക്കും വേരുകൾ ആഴ്ന്നിറങ്ങിയ വൻ വൃക്ഷാമാക്കി തീർത്തു. പരസ്പരം കാണാനുള്ള ഒരവസരം പോലും പാഴാക്കിയില്ല. അതിനാൽ തന്നെ മാസത്തിൽ ഒരു പ്രാവശ്യം മാത്രം വീട്ടിലേക്കു പോയിരുന്ന മാളു ഇപ്പോൾ എല്ലാ വീക്കേണ്ടിലും വീട്ടിൽ പോകും. മറ്റൊന്നിനുമല്ല ദേവ് ആണ് അവളെ വീട്ടിലേക്കും തിരിച്ചു ഹോസ്റ്റലിലേക്കും ആക്കുന്നത്. പ്രണയം അത് വല്ലാത്ത മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു,