ഭാഗം 61 💞പ്രണയിനി💞 അഭി മാഷിന് വിവാഹം ഒന്നും ശരിയാവുന്നില്ലായിരുന്നു... പാവത്തിന്റെ ശുദ്ധ ജാതകം കാരണം പണി കിട്ടി ഇരിക്കുവാണ്... കാണുന്ന പെൺകുട്ടികളെ പുള്ളിക്കും ആളെ പെൺകുട്ടിയോൾക്കും ഇഷ്ട്ടമാവും പക്ഷെ അമ്മ ശുദ്ധ ജാതകത്തിന്റെ കാര്യം പറഞ്ഞു മുടക്കും... പാവം ഇനി ചായ കുടിക്കൽ പരിപാടി നിർത്തി എന്ന് ഔദോയികമായി പ്രഖ്യാപിച്ചു.. വേദ ചേച്ചിയും മഹിയേട്ടനും ഹണിമൂൺ ഓക്കെ കഴിഞ്ഞ് അടിച്ചു പൊളിച്ചു നടക്കുന്നു. മീനുവിന്റെ കല്യാണം കഴിഞ്ഞു യാത്ര ഒഴിവാക്കാൻ പറഞ്ഞത് കൊണ്ട് മാളുവും അമ്മയും ഒഴികെ എല്ലാരും കല്യാണത്തിൽ പങ്കെടുത്തു... വിക്കിയുടെയും സച്ചുവിന്റെയും വക ആ