തിരുവാതിര തിരുവാതിരയുടെ തിരുമുറ്റത്തില്‍ മങ്കമാര്‍ തന്നുടെ കുമ്മിയടി വട്ടത്തില്താളമടിപ്പൂ മങ്കമാര്‍ തിരുവാതിരയുടെ ചുവടുകളില്‍ ഓര്‍മ്മയില്‍ നിറയുന്നിപ്പൊഴുമാ നല് തിരുവാതിരയുടെ നിലാവലകള്‍ പാല്മധുവുണ്ടു തുടുത്തൊരു ഭൂമിപെണ്കൊടിതന്നുടെ ചാരുതയും കേരളീയതയുടെ ചാരുത പകരും മലയാളമങ്കതന് വേഷ്ടിയിലും നിറയുന്നു മലയാള മധുരിമ തൂവെള്ളകസവുടയാടകളില് ശിവപാര്‍വതിമാരെ സ്തുതിച്ചു മങ്കമാര്‍ കുമ്മിയടിച്ചു പാടുമ്പോള്‍ തിരുമുറ്റങ്ങളില്‍ നിറയുന്നു മലയാളത്തിന് കലാകല്പനകള് ഒരുമയോടേവരും കുമ്മിയടിച്ചു താളത്തി