ആദിമോളെ... എന്ന് വേദ വിളിക്കുന്ന ശബ്ദം കേട്ടാണ് ഗായത്രി ടേബിൾ ലാബ് ലൈറ്റ് ഓണാക്കിയത്. ഗായു ടേബിളിലുണ്ടായിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം വേദക്ക് കൊടുത്തു... "വേദ.... നിനക്കെന്താ പറ്റിയത്...." "ഞാൻ പിന്നേയും ആദിമോളെ സ്വപ്നം കണ്ടു... അതും ഭയപ്പെടുത്തുന്ന ഒരു സ്വപ്നം..." ഗായത്രിക്ക് വേദ പറഞ്ഞതൊന്നും വിശ്വസിക്കാൻ പറ്റുന്നുന്നുണ്ടായിരുന്നില്ല. ഗായത്രി മുഖത്തെ ഭയം മറച്ചുവെച്ച് കൊണ്ടു ചോദിച്ചു, "ഡി.. അപ്പോൾ നീ പറഞ്ഞു വരുന്നത്...?" "അതേടി.. ആദിമോൾ എന്റെ ജീവിതത്തിലേക്ക് വരും..." ഇതുകേട്ടതും ഗായത്രിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ല