രാവിലെ മുതൽ തുടങ്ങിയത് ആണ് വീട് വൃത്തി ആക്കാൻ... ഹരി പറഞ്ഞത് ആണ് തന്നെ ചെയ്യണ്ട... ആളെ വച്ച് വൃത്തി ആക്കാം എന്ന് .. പക്ഷേ അതെങ്ങനെ ആണ് ... ചില പെണ്ണുങ്ങൾക്ക് ഒരു അസുഖം ഉണ്ട് എന്തിനും ഏതിനും സ്വന്തം കൈ ചെന്നില്ലാ എങ്കിൽ ഒരു സമാധാനം ഇല്ല.... ങ!!! അ കൂട്ടത്തിൽ പെട്ടത് ആണ് നമ്മുടെ മിഷേൽ... എല്ലാം തന്നെ ചെയ്യണം... ഹരിക്കും കൂടി കംഫർട്ടബിൾ അകുന്ന പോലെ റിഅറേഞ്ച് ചെയ്യുകയാണ് അവള് വീട്... ഹരി മാത്രം അല്ലല്ലോ ഗംഗയും ഇവിടേക്ക് കല്യാണം കഴിഞ്ഞ് വന്നപോലെ വരുകല്ലെ... ഇനി അവരുടെയും പ്രെമസല്ലാപം രാത്രി എന്നോ പകലെന്നോ ഇല്ലാതെ കാണണം ... ഒരു പൈജാമയും ടോപ്പും ഇട്ടു തോളിൽ ഒരു തുണിയും