THE TITALEE OF LOVE 🦋 { പ്രണയത്തിന്റെ ചിത്രശലഭം } part : 28 ________________🔹_______________ Written by :✍️salwaah✨️ salwa__sallu ____________________________ "ഞാൻ നിങ്ങളോട് ദേഷ്യം കാണിക്കുന്നത് അതിനൊന്നുമല്ല..നിങ്ങളെന്നോട് അതിലും വലിയൊരു തെറ്റ് ചെയ്തില്ലേ…" അവന്റെ വാക്കുകൾക്ക് അവർക്ക് മറുതൊന്നും പറയാനില്ലായിരുന്നു.. "പൊറുത്തു തന്നൂടെ…" "ഉമ്മാ.. ഉപ്പാ…" അവന്റെ സ്വരം ഇടറിയിരുന്നു.. അവനവരെ വാരി പുണർന്നു.. "പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല… എന്റെ ഉമ്മയും ഉപ്പയും എങ്ങോട്ടും പോവേണ്ടാ.. അവളെന്റെ പെണ്ണാ അവളിങ്ങോട്ട് വരും…"