ആരോമൽ ✍️ ഭാഗം : 7 "ടാ വിനു...ടാ...എഴുന്നേൽക് നേരം പത്തുമണിയായി "(അനീഖ ) ഇന്നലെ ഉറങ്ങുന്നതിനു മുമ്പ് അവനെ ഓർമിപ്പിച്ചതാണ് രാവിലെ പുറത്തോട്ടു പോകുന്ന കാര്യം... "ഒന്നു പോയേടീ ഞാനൊന്നു ഉറങ്ങട്ടെ" അമർഷത്തോടെ പറഞ്ഞുകൊണ്ട് തലവഴി പുതപ്പിട്ടു മൂടി... "അപ്പോൾ നീ ഇന്ന് വരുന്നില്ലേ..!" ചോദിച്ചതിന് മറുപടി പറയാതെ അവൻ കിടക്കുന്നതു കണ്ടതും അവൾക്കു കലി കയറി... ഒന്നും നോകീല ഒരൊറ്റ ചവിട്ടായിരുന്നു "ആഹ്ഹ്...എന്റമ്മേ..." ഇവന്റെ അലറൽ കേട്ടതും റൂമിലെ ബാത്‌റൂമിൽ കുളിച്ചുകൊണ്ടിരുന്ന ആൻഡോ വേഗം തന്നെ ഒരു ബാത്ടവ്വൽ ഉടുത്തു ഡോർ പതിയേ തുറന്നുകൊണ്ട് തല പുറത്തേക്കിട