പുതു പ്രതീക്ഷകളുടെ ഒരു വർഷാരംഭം... എല്ലാവർക്കും പൂർത്തിയാക്കാൻ ഒരുപാട് മോഹങ്ങൾ.. നേടിയെടുക്കാൻ ഒത്തിരി സ്വപ്നങ്ങൾ.... എനിക്കോ...?? നേടാനും കൊതിക്കാനും ഒന്നും ഇല്ലാത്തത് പോലെ.... മുന്നോട്ട് നോക്കുമ്പോൾ ഒരു ശൂന്യത... 26 വയസ്സിനുള്ളിൽ ജീവിതം തീർന്നത് പോലെ.... 2021 ഡിസംബർ 31... പഴയ കലണ്ടറിലെ അവസാന ദിനം... ഓട്സ് കുറുക്കി, അല്പം പഞ്ചസാരയിട്ടിളക്കി അടുക്കളയുടെ സ്ലാബിലിരിക്കുമ്പോൾ ഒറ്റപ്പെടൽ വല്ലാതെ വരിഞ്ഞു മുറുക്കുന്നത് പോലെ.... സത്യം പറഞ്ഞാൽ എന്ന് മുതലാണ് താൻ ഈ ഒറ്റപ്പെടൽ ഒരു യാഥാർത്