ഭാഗം- 24 അർജുന്റെ ആരതി ആരതിയെ കാണാത്തതിലുള്ള ദേഷ്യം പഞ്ച് ബാഗിൽ ഇടിച്ചു തീർക്കുകയാണ് അർജുൻ. അവന്റെ ഭ്രാന്ത് കണ്ടു തൊട്ടരികിൽ മിഴിച്ചു നിൽക്കുവാണ് ആദിലും വാലാട്ടി കൂടേ ജിമ്മിയും. "ഒന്നു നിർത്തു ചെറുക്കാ നിന്റെ ഭ്രാന്ത്."ആദിൽ രോക്ഷം പൂണ്ടു. ജിമ്മിയും അവൻ അറിയാവുന്ന ഭാഷയിൽ അർജുൻ നേരെ കുരച്ചു. അർജുൻ ജിമ്മിയെ കണ്ണുരുട്ടി നോക്കി. "ഇനി അതിന്റെ മുകളിലോട്ടു കുതിര കയറണ്ട. ശ്രീദേവി ആന്റി താഴെ ഇരിപ്പുണ്ട്. നീയിതൊന്നു നിർത്തു. ഞാൻ ചോദിക്കട്ടെ ആരതിയുടെ വിവരം." "മ്മ് " അവൻ ശാ