നയൻതാരയുടെതുപോലുള്ള കണ്ണുകൾ കാവ്യാമാധവന്റെതുപോലുള്ള മുടി ഐശ്വര്യറായിയുടെ സൗന്ദര്യം വെള്ളെപ്പത്തിന്റെ നിറം ശെ.... തെറ്റി....നാക്ക് പിഴച്ചു പാല്പൂവിന്റെതുപോലുള്ള നിറം എടാ....സദാ....ഓർക്കുമ്പോൾ തന്നെ അനുരാഗത്തിന്റെ ആഴങ്ങളിൽ നിന്നും നിർഗമിക്കുന്ന വിസ്ഫോടനത്തിന്റെ, ആന്തോളനത്തിലെ അനർഗനിർഗള ഹോ.......എനിക്ക് വയ്യ, അവളെക്കുറിച്ച് ഓർക്കുമ്പോൾ? തന്നെ എന്നിലൂടെ കവിത നിറഞ്ഞു തുളുമ്പുന്നു....... എടാ ശിവ..... നീ ഇങ്ങനെ ചിന്തിച്ചു വെള്ളമിറക്കി ഇരുരുന്നോ? അവളെ ആരെങ്കിലും, വളച്ചു..............കെട്ടി കൊണ്ടു പോകും. അപ്പോഴും, നീ ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ടിരിക്കും എടാ...