ട്രിങ്... ട്രിങ്.. ട്രിങ്.. ട്രിങ്.. പതിവുപോലെ കൃത്യം അഞ്ചു മണിക്ക് അലാറം അടിച്ചു. മൈഥിലി അലാറം ഓഫ് ചെയ്തു. മുഖം കഴുകി, പല്ല് തേച്ചു. മുടി വാരി പിന്നിൽ കെട്ടി അവൾ നേരെ അടുക്കളയിലേക്ക് പോയി. കുറെ നേരം കഴിഞ്ഞപ്പോൾ മുണ്ടും നേര്യതും ഉടുത്തു ഒരമ്മ അങ്ങോട്ട് വന്നു. ഇതാണ് ജാനകിയമ്മ.. നമ്മുടെ മൈഥിലിയുടെ അമ്മ. "അമ്മ.. ദേ അമ്മയുടെ ചായ.." അടുത്തുള്ള ചായ കപ്പ് ചൂണ്ടി മൈഥിലി പറഞ്ഞു. ചായ അല്പം രുചിച്ചു നോക്കിയിട്ട് ജാനകിയമ്മ പറഞ്ഞു.. "എന്റെ മിലി.. ഇതില് ഇത്തിരി പഞ്ചാര ഇട്ടു താടി.. കുടിക്കാൻ വയ്യ.." "അമ്മ ഇത്രയും കഷ്ടപ്പെട്ട് കുടിക്കേണ്ട... ഷുഗർ എത്ര ആണ് എന്നറിയാമോ?